കാളവണ്ടി യുഗത്തിലാണ് ചെന്നിത്തല

മാലോകരെല്ലാം ഒന്നുപോലെ. അങ്ങനെ ഒരു ദിവസമായിരുന്നു ഇന്ന്. പ്രതിപക്ഷവും ഭരണപക്ഷവും ആമോദത്തോടെ വസിച്ച ദിനം. കൈ കോർത്തില്ലെങ്കിലും കണ്ണിൽ കണ്ണിൽ നോക്കിയില്ലെങ്കിലും അവരുടെ മനസ് ഇന്ന് ഒന്നായിരുന്നു. ഇന്ന് രാജ്യത്ത് വാഹനങ്ങൾ അധികം ഓടില്ല. അതായത് ഇന്ധനത്തിന് വലിയ ആവശ്യം വന്നില്ലെന്ന് അർത്ഥം. എന്നിട്ട് വില വർധനവ് എന്ന പതിവു മാത്രം മുടക്കിയില്ല. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും കൂടി.

പണ്ട് കാളവണ്ടിയേറുകയും സ്കൂട്ടർ ഉന്തുകയും ചെയ്ത ബിജെപിക്കാർ ആ നാളുകളെ പഴിച്ചു കൊണ്ട് ഇന്ന് വീട്ടിലിരുന്നു. അവർ അന്ന് വാടകയ്ക്ക് എടുത്ത കാളകളെ അൽപ്പം കൂടിയ തുക നൽകി കോൺഗ്രസുകാർ നാടുകാണിക്കാൻ കൊണ്ടു വന്നു. രമേശ് ചെന്നിത്തല നയിച്ച കാളവണ്ടി യാത്രയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാനായി.