കെപിസിസിക്ക് ആര് മണികെട്ടും?

നാട്ടിൽ സകലമാന സാഹചര്യങ്ങളും സിപിഎമ്മിനു എതിരാണ് ഇപ്പോൾ. ഭരണ വിരുദ്ധ വികാരം ഒന്നും അല്ല കേട്ടോ പൊലീസ് വിരുദ്ധ വികാരം. അതുവഴി ഓട്ട വീണ പിണറായിയുടെ ഓട്ടചങ്ക്. പക്ഷേ നാട്ടിൽ സിപിഎമ്മിന് അനുകൂല കാലാവസ്ഥ ഒരുക്കി കൊടുക്കുന്ന രണ്ട് പാർട്ടിക്കാരാണ് കോൺഗ്രസും ബിജെപിയും. രണ്ട് കൂട്ടരും പ്രതിപക്ഷമാണ്. ഭരണപക്ഷത്തിന് തലവേദന ഉണ്ടാക്കേണ്ട ആളുകളാണ്. പക്ഷേ എന്ത് ചെയ്യാം. ആ പാർട്ടികൾക്ക് സ്വന്തമായി മുന്നിൽ നിർത്താൻ പ്രസിഡന്റ് പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ബിജെപിക്ക് ഉണ്ടായിരുന്ന പ്രസിഡന്റിനെ നാടുകടത്തി. കോൺഗ്രസിനാണെങ്കിൽ താത്കാലിക പ്രസിഡന്റെയുളളു.