തലതിരിഞ്ഞ പണിയുമായി പാറയ്ക്കൽ അബ്ദുള്ള സഭയിൽ| തിരുവാ എതിർവാ

നിയമസഭ തുടങ്ങിയ സ്ഥിതിക്ക് ഇനി പലതും കാണേണ്ടിവരും, കേള്‍ക്കേണ്ടിയും. സ്പീക്കര്‍ അതിനായി വലിയ ഫ്രയിമുള്ള കണ്ണട വച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് എല്ലാം കണ്ണില്‍ പെടുമെന്ന പ്രതീക്ഷയില്‍ നമുക്കും തുടങ്ങാം. ഇന്നത്തെ തിരുവാ എതിര്‍വാ. ചെറുപ്പക്കാരുടെ വലിയൊരു നിരയാണ് രാഹുല്‍ഗാന്ധി സ്വപ്നം കാണുന്ന കോണ്‍ഗ്രസ്. പക്ഷേ മുത്തശിക്കും അച്ഛനും അമ്മക്കുമെല്ലാമൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരെ എങ്ങനെ വെട്ടിയൊതുക്കും. അതിനുള്ള സൂത്രപ്പണിയാണോ ഈ യുവ പ്രതിഷേധമെന്നാണ് സംശയം. സൂത്രപ്പണിയുടെ കാര്യം പറഞ്ഞപ്പോളാണ് മറ്റൊരു സൂത്രക്കാരനെ ഓര്‍മ വന്നത്. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. കേരള നിയമസഭക്കുള്ള  ലീഗിന്‍റെ സംഭാവനയാണ്. തന്നെ അധികമാര്‍ക്കും അറിയില്ലെന്ന തിരിച്ച് കക്ഷിക്ക് ഏറെനാളായുണ്ട്. അപ്പോളാണ് ഇടക്കിടക്ക് സ്പീക്കര്‍ സഭയില്‍ ശ്രദ്ധക്ഷണിക്കല്‍ എന്ന് പറയുന്നത് കേട്ടത്. അപ്പോള്‍ മുതല്‍ ശ്രദ്ധ ക്ഷണിക്കാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു. നിപ്പ വൈറസിനോടാണോ സര്‍ക്കാരിനോടാണോ പ്രതിഷേധം എന്നറിയില്ല. എംഎല്‍എ മാസ്ക് ഒക്കെ വച്ചാണ് ഇന്ന് സഭയില്‍ ഹാജരായത്.