ചുമ്മാ... കിടക്കട്ടെ ഒരു കലിപ്പ്!

ഇന്ന് ഒരു അത്ഭുതക്കാഴ്ച കണ്ട് പാലാക്കാർ കണ്ണ് മിഴിച്ചു, മൂക്കത്ത് വിരൽ വെച്ചു. സാക്ഷാൽ ഉമ്മൻചാണ്ടി പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനു മുൻപിലെ കടക്കാരനോട് കരിങ്ങോഴക്കൽ വീട്ടിലേയ്ക്കുളള വഴി ചോദിച്ചു.  വണ്ടിക്കുളളിലെ സുഹൃത്തുക്കളെ കണ്ട പൊതുജനം വീണ്ടും ഞെട്ടി.  ചെന്നിത്തല മുതൽ വാൽ വരെ യുഡിഎഫിലെ സകല പുംഗവൻമാരും. ഓടുന്ന വണ്ടിയിൽ യുഡിഎഫ് യോഗം ചേർന്നതാണോയെന്ന് വരെ സംശയിച്ചവരുണ്ട്. മാണി സാറിന്റെ വീട് പാലായിലെ മണൽത്തരിയ്ക്കു പോലും പരിചിതമായതിനാൽ വിരുന്നുകാർക്ക് നേർ വഴി കണ്ടെത്താൻ തെല്ലും ബുദ്ധിമുട്ട് ഉണ്ടായില്ല.