കണ്ണൂരിൽ കോടിയേരിയുടെ 'കൊലവറി'- തിരുവാ എതിർവാ

കര്‍ണ്ണാടയിലേക്ക് നമുക്ക് ഉറപ്പായും പോകാം. അതിനു മുമ്പ് ഒന്ന് കണ്ണൂരില്‍ ഇറങ്ങണം. അടുത്ത വീട്ടിലോട്ട് എത്തിനോക്കുന്നതിനിടയില്‍ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതല്ലോ. കണ്ണൂരും മാഹിയും ഇങ്ങനെ മുട്ടിയുരുമ്മി നില്‍ക്കുന്ന സ്ഥലങ്ങളാണ്. ഒന്ന് ഇങ്ങ് കേരളത്തിലും മറ്റേത് അങ്ങ് പോണ്ടിച്ചേരിയിലും അവകാശപ്പെട്ടുകിടക്കുന്നതാണെങ്കിലും തല്‍ക്കാലം രണ്ടിന്‍റെയും മേല്‍നോട്ടം കോടിയേരിക്കാണ്. മാഹിയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ രണ്ടാഴ്ചമുമ്പ് നടന്നു. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായിരുന്നെങ്കിലും ഒടുവില്‍ എല്ലാം ഒന്നയഞ്ഞു. അപ്പോളാണ് സഖാവ് കോടിയേരി നാട്ടിലെത്തിയത്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിക്കുന്ന നാട്ടിലെത്തുന്ന നേതാക്കള്‍ സാധാരണ ചെയ്യുക പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക എന്നതാണ്. ആരും തമ്മിലടിക്കരുതെന്ന് മിനിമം പ്രസംഗങ്ങളിലെ വാക്കുകളിലെങ്കിലും പറയാന്‍ ശ്രമിക്കും. പക്ഷേ നാട്ടില്‍ സ്വന്തം മണ്ണിലെത്തിയപ്പോള്‍ കോടിയേരിക്ക് പിടിവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ നടത്തിയ പ്രസംഗം കേട്ടാല്‍ ആരും ഒരാളെയെങ്കിലും ഒന്ന് കൊന്നുപോകും. ശരിക്കും കൊലവറി. അതുകൊണ്ട് മുഴുവന്‍ കേള്‍പ്പിക്കാന്‍ നിര്‍വാഹമില്ല. ഹൈലറ്റ്സ് മാത്രം