മാണിയെ കുത്തി ഓടിക്കുമെന്ന് സിപിഐ

മലപ്പുറത്ത് പൂരമൊന്നുമില്ല. കാരണം അത് തൃശൂരിലാണല്ലോ. എങ്കിലും മലപ്പുറത്ത് ഇത്തവണ പൂരം കൊണ്ടുവരുമെന്ന വാശിയോടെയാണ് സിപിഐ സംസ്ഥാനസമ്മേളനം മലപ്പുറത്താക്കിയത്. ബിജേപ്പിയേക്കാള്‍ സിപിഎം ശത്രുവായി മുന്നില്‍ നില്‍ക്കുന്ന അവസ്ഥയില്‍ സമ്മേളനം നിര്‍ണായകമാണ്. വല്യേട്ടന്‍ പിച്ചിയതും നുള്ളിയതുമായിരിക്കും പ്രധാനചര്‍ച്ചാവിഷയം. പക്ഷെ, സമ്മേളന നഗരിക്കുപുറത്ത് കളി വേറെയാണ്. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് അവിടെ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്.