ഗ്രഹനില മാണിക്ക് അനുകൂലം

സി.പി.എം സമ്മേളനത്തിൽ കെ എം മണിക്ക് ചുവപ്പ് പരവതാനി വിരിച്ചത് ആരുടെയും സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല. അങ്ങിനെ സമ്മത പത്രം വാങ്ങുന്ന ശീലം ഈ പാർട്ടിക്ക് ഒരുകാലത്തും ഇല്ലാത്തതുമാണ്. ആ പരവതാനി ഇടതുമുന്നണിയിലേക്ക് അങ്ങിനെയങ് നീട്ടിവിരിക്കാം എന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത് പക്ഷെ ആ സി.പി.ഐകാരുടെ കൊടും ചെയ്ത്ത് കാരണം ഉടനെയൊന്നും നടക്കുന്ന മട്ടില്ല. മാണിയെ വണ്ടിയിൽ കയറ്റുമ്പോൾ അവരോടുകൂടി ചോദിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഇങ്ങനെയൊക്കെയാണെങ്കിലും മണിക്ക് സന്തോഷത്തിന്റെ കാലമാണ്. ബാർ കോഴ കേസിൽ സി.ബി.ഐ വരാൻ പോകുന്നില്ല. ഹർജി സുപ്രീം കോടതി തള്ളിയതോടെ അത് ഭംഗിയായി.

മുന്നിൽ മുള്ളായി കിടക്കുന്നത് കാനം ആയാലും വി എസ് ആയാലും എടുത്തുമാറ്റാൻ പറ്റിയ കാലം ആണെന്നാണ് പ്രശ്നവശാൽ കാണുന്നത്