പിടികിട്ടാപ്പുള്ളി ആരെന്ന് പിടികിട്ടിയില്ലെന്ന് കോടിയേരി !

സോഷ്യലിസം എങ്ങനെ നടപ്പാക്കണം. ഈ വിഷയത്തില്‍ ഇനിയൊരു സംവാദത്തിനുള്ള പ്രസക്തി നഷ്ടമായിരിക്കുന്നു. മുതലാളിത്തത്തിനെതിരെയുള്ള ഏകപ്രതിവിധി സോഷ്യലിസമാണ്.  അത് കോടിയേരി  ബാലകൃഷ്ണനും അറിയാവുന്നതാണ്. ബിനോയ് മോന്‍ പാവം നിരപരാധിയാണെന്ന് പറഞ്ഞ് സകലരെയും ഓടിച്ചുവിട്ടതിന്റെ പിന്നാലെ വന്നു കേസിന്റെ ബാക്കിപുകിലും യാത്രാവിലക്കും. ഇപ്പോഴിതാ മറ്റൊരു പുത്രന്‍ ബിനീഷും ചില്ലറക്കാരനല്ലെന്ന് തെളിയിക്കുകയാണ്. 

ബിനോയിയെപ്പോലെയല്ല ബിനീഷ്. കക്ഷി പിടികിട്ടാപ്പുള്ളിയാണെന്നാണ് ദുബായ് പൊലീസ് പറയുന്നത്.  സിനിമാക്കാരനായതുകൊണ്ട് ഇമേജ് തകര്‍ക്കാനുള്ള അടവാണോയെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ഏട്ടനുവേണ്ടി വക്കാലത്ത് ഏറ്റെടുത്തയാളാണ് ബിനീഷ്. ഇനി ബിനീഷിനുവേണ്ടി ഏത് എട്ടന്‍ വരുമോ എന്തോ. സംഗതി എന്തായാലും സോഷ്യലിസം വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുണ്ട്.