പിണങ്ങാറായി വിജയൻ

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്, അതായിരിക്കണം പിണറായി സഖാവിന്‍റെ മനസില്‍. പറയാനുള്ളതൊക്കെ ആവശ്യം വരുമ്പോള്‍ ഇങ്ങോട്ട് പറയും. റേ‍ഡിയോ പരിപാടി ആയതുകൊണ്ട് അങ്ങനെ ഒരു ഗുണമുണ്ട്. അങ്ങോട്ട് പറയുന്നതൊന്നും കേള്‍ക്കുകയും വേണ്ട ആരുടേയും മുഖം കാണുകയും വേണ്ട. ഇങ്ങനെ പോയാല്‍ പക്ഷേ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ പണിയുടെ കാര്യത്തിലും ഒരു തീരുമാനമാവും. ഒത്തുപിടിച്ച് എതിര്‍ത്ത് തോല്‍പിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ പരമബോറായിരിക്കും ഈ നാട്. 

ചെന്നിത്തല ചിലരുടെ കാര്യം പറയുന്നുണ്ട്. പ്രേക്ഷകര്‍ അതേത് സംഘടന എന്നുചോദിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഒന്ന് വിശദീകരിക്കുകയാണ്. Kuwj എന്നുവച്ചാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ്. ശരിക്കും ഉള്ളതാണ്. അങ്ങനെ ഒരു സംഘടനയൊക്കെ ഇവിടെയുണ്ട്. നീതിക്കുവേണ്ടി പോരാടുന്ന ആളുകളുടെ സംഘടനയായതുകൊണ്ട് സ്വന്തം ആളുകളുടെ നീതി വലിയ പ്രശ്നമുള്ള വി·ഷയമായി ഇവര്‍ കാണാറില്ല. വല്യപരിപാടി നടത്തിപ്പുകാരും അല്ല. എന്തുസംഭവിച്ചാലും വാര്‍ത്താക്കുറിപ്പ് ഇറക്കലാണ് പ്രധാനപരിപാടി. അതുകൊണ്ട് നാട്ടുകാരൊന്നും അറിയാന്‍ വഴിയില്ല. മ്മടെ മുഖ്യനും ഇവരെ മാതൃകയാക്കി പ്രതികരണം തരാനാണ് ഭാവിയില്‍ ഉദ്ദേശിക്കുന്നത്.