ജേക്കബ് തോമസിനോടാ കളി

നമ്മുടെ പഴയ ഡിജിപി ജേക്കബ് തോമസ് പുതിയ പുസ്തകവുമായി വന്നിട്ടുണ്ട്. ആളിപ്പോള്‍ സര്‍വീസിലില്ലാത്തതുകൊണ്ട് എന്തും എഴുതാം. എത്രയും എഴുതാം. മുമ്പ് സ്രാവുകള്‍ക്കൊപ്പം നീന്തിയ കഥയായിരുന്നെങ്കില്‍ പുതിയത് നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ്. അതിന്‍റെ കാര്യവും കാരണവും ഒക്കെ പുസ്തകത്തിലുണ്ട്.

പുസ്തകം പുറത്തിറക്കാന്‍ ഏതായാലും മുഖ്യമന്ത്രിയേയോ രാഷ്ട്രീയനേതാക്കളെയോ ഒന്നും വിളിച്ചില്ല. സിനിമാരംഗത്തുനിന്നുള്ളവര്‍ക്കായിരുന്നു മുന്‍ഗണന. നാട്ടില്‍ രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ പിന്നെ സിനിമാക്കാരേയുള്ളുവെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. സംഗതി ഏറെക്കുറെ ശരിയുമാണല്ലോ.