താരം രാജേന്ദ്രൻ

കോടതിയുടെ പരാമര്‍ശത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയവരില്‍ പ്രധാനികള്‍ സിപിഐക്കാരായിരുന്നു. കാനം രാജേന്ദ്രനാണെങ്കില്‍ തന്റെ യാത്രാ പരിപാടിയുടെ വേദിയില്‍ വച്ച് തന്നെ തോമസ് ചാണ്ടി വെല്ലുവിളിക്കാന്‍ ഉപയോഗിച്ചതിലുള്ള കലിപ്പ് അന്നേ കാനത്തിനുണ്ട്. ആ കലിപ്പ് ഭംഗിയായി ഇന്നങ്ങ് തീര്‍ത്തുകൊടുത്തു. ചാണ്ടിയുള്ള യോഗത്തിന് സിപിഐമന്ത്രിമാര്‍ ആരും വന്നില്ല. ചില ഇഷ്ടപ്പെടാത്ത കല്യാണങ്ങള്‍ക്കൊക്കെ അച്ഛന്‍ വീട്ടുകാര്‍ അല്ലെങ്കില് അമ്മ വീട്ടുകാര്‍ വിട്ടുനില്‍ക്കുന്നില്ലേ അതുപോലെ. 

അല്ലെങ്കിലും പിണറായി ഫാന്‍സിനെ എന്നും ചൊറിയുന്ന സ്വഭാവമാണ് ഈ കാനം രാജേന്ദ്രന്. അത് മൂന്നാര്‍ വിഷയമായാലും ഒക്കെ അങ്ങനെ തന്നെ. പിന്നെ അവര്‍ക്ക് അവരുടേതായ നിലനില്‍പും ഒരു പ്രശ്നമാണല്ലോ. അപ്പോള്‍ പിന്നെ യഥാര്‍ഥ ഇടതുപക്ഷം ആരെന്ന ചോദ്യം പരസ്യമായി ചോദിച്ച് പരസ്യമായി തങ്ങളാണെന്ന് വരുത്തലാണ് അവരുടെ രീതി. ഇതുപക്ഷേ എട്ടിന്‍റെ പണിയായിപ്പോയി. 

പൊതുമുതല്‍ കയ്യേറ്റക്കാരനായ ഒരുകള്ളനെ മന്ത്രിസഭാ യോഗത്തില്‍ ഒപ്പമിരുത്താന്‍ ആകില്ലെന്ന നിലപാട് അസാധാരണമെന്ന ആ കാഴ്ചപ്പാട് പൊളിച്ചു. പകരം ചാണ്ടിയുടെ ധനികസ്ഥിതിയാണ് മന്ത്രിസഭയ്ക്ക് അനിവാര്യവും അലങ്കാരവുമെന്ന നിലപാട് അതിലും ഗംഭീരമായി. ഇതിനാണ് ഇരട്ടച്ചങ്ക് എന്നൊക്കെ പറയേണ്ടത്.