പിണറായി പ്രയാറിനെ വെട്ടി

പ്രയാര്‍ ഗോപാലക‍ൃഷ്ണനെ അറിയില്ലേ. ഇപ്പോഴത്തെ തിരുവിതാംകൂര്‍ ദേവസ്വം പ്രസി‍ഡന്‍റ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, പ്രയാറിന്‍റെ രീതിയില്‍ പറഞ്ഞാല്‍ മില്‍മ ഉണ്ടാക്കിയ ആള്‍. അങ്ങേരുടെ പണിപോയി. ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിച്ചുരുക്കി പിണറായി സര്‍ക്കാര‍്‍ ഓര്‍ഡിനന്‍സ് ഇറക്കിയതാണ് പ്രശ്നം. അങ്ങനെ പ്രയാര്‍ പടിയിറങ്ങുകയാണ്.

രാഷ്ട്രീയം പയറ്റാറില്ലെന്ന് പറയുമ്പോള്‍ തന്നെ ഇത്തരം മറുപടികളിലൂടെ പറയാനുള്ളത് പറഞ്ഞിരിക്കും. അല്ലെങ്കിലും പ്രയാര്‍ ഇങ്ങനെയൊക്കെയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ കൊടുക്കുന്ന അഫിഡവിറ്റായിരിക്കില്ല ദേവസ്വം പ്രസിഡന്‍റിന്‍റേത്. ഇനി കോടതി വരെ അനുകൂലവിധി കൊടുത്താലും വിശ്വാസികളായ സ്ത്രീകള്‍ കയറില്ലെന്നൊക്കെയാണ് പുള്ളിക്കാരന്‍റെ നിലപാട്. ഇതിനിടയിലാണല്ലോ പിണറായി സഖാവ് മലചവിട്ടി സന്നിധാനത്തെത്തിയതും യോഗം വിളിച്ചതും.

മില്‍മയൊക്കെ അവിടെ നില്‍ക്കട്ടെ പ്രയാറേ. അത് ധവളവിപ്ലവം. ഇനി വേണ്ടത് വിശ്വാസത്തിലെ വിപ്ലവങ്ങളാണ്. അത് ങ്ങളെക്കൊണ്ട് പറ്റ്വോ ഇല്ലയോ. അതു പറ.