കത്തിയെ പേടിയില്ലാത്ത പിണറായിക്ക് മഴയെപ്പേടി

കള്ളപ്പണക്കാരെ ഇപ്പോള്‍പിടിക്കും ഇടിച്ച് ഇഞ്ചപ്പരുവാക്കും എന്നതായിരുന്നു നോട്ട് അസാധുവാക്കിയശേഷം പ്രധാനമന്ത്രിയും ബീജേപ്പിയും നല്‍കിയ വാഗ്ദാനം. പോരാത്തതിന് ഒരു പത്തുപതിനഞ്ച് ലക്ഷം ഓരോ പൗരനും തന്നേക്കാമെന്നും തട്ടിവിട്ടു. കേട്ടപാതി ആ പിണറായി വരെ രണ്ടുപോക്കറ്റും തയ്ച്ച് കാത്തിരുന്നു. കള്ളപ്പണോം ഇല്ല കള്ളപ്പക്കാരുമില്ല. കളളപ്പണം പിടിച്ച് 15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. മഴ പെയ്യുമ്പോൾ താൻ കൂടുതലൊന്നും പറയുന്നില്ലായി പിണറായി.

അത് ഒട്ടും  നന്നായില്ല. കത്തിയെ പേടിക്കാത്ത മുഖ്യന് മഴയെ പേടിയാണെന്ന് നാട്ടുകാരറിഞ്ഞാല്‍ മോശമാണ്. പണ്ട് മഴ നന​ഞ്ഞ് ഉഷാ ഉതുപ്പിന്റെ ഗാനമേളക്കെത്തിയവരെ ആട്ടിയോടിച്ചതൊന്നും അവര്‍ മറന്നിട്ടുണ്ടാകില്ല. ബീജേപ്പിയെ പേടിച്ചിട്ടാണെന്നേ വിചാരിക്കൂ. മഴ വരുമ്പോള്‍ എന്തുചെയ്യണമെന്ന് അതേ ബീജേപ്പിക്കാരോട് ചോദിച്ചാല്‍ മതി. അവര്‍ പറഞ്ഞുതരും. 

രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ ഒരാളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. മറ്റാരുമല്ല നമ്മുടെ കെ.സി.അബു. ഡിസിസി പ്രസിഡന്റിന്റെ കസേര കൈവിട്ടതോടെ ആ ഹരമങ്ങ് പോയി എന്നുതോന്നിയിരുന്നു. പക്ഷെ, കെ.എസി. അബുവിനെ രാജസ്ഥാനില്‍ കണ്ടെത്തിയിട്ടുണ്ട്. അബുവും പടയൊരുക്കത്തിന് കച്ചക്കെട്ടുകയാണ്.