പണത്തിനു മീതേ പരുന്തും...

അഴിമതിയോട് സന്ധിയില്ലാ സമരം ചെയ്യുന്ന തിരക്കിലാണ് മുഖ്യമന്ത്രിയായ ശേഷവും സഖാവ് പിണറായി വിജയന്‍. ഒരു വ്യത്യാസം മാത്രം. അധികാരം ഇല്ലാത്ത കാലത്ത് ആരോപണം വന്നയുടനെ രാജി ആവശ്യപ്പെടുന്ന ആളല്ല പിണറായി ഇപ്പോള്‍. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് റോള്‍ മോഡല്‍. ഒരു കണക്കിന് ഉമ്മന്‍ ചാണ്ടി നിയമം നിയമത്തിന്റെ വഴിക്കെന്നാണ് പറയുന്നതെങ്കില്‍ പിണറായി നിയമം ഉപദേശത്തിന്റെ വഴിക്കെന്ന മാത്രം തിരുത്തും. ഇനി അപ്പുറത്ത് ഇങ്ങനെയെന്ന് അറിയില്ല. കാരണം ഇ.പി.ജയരാജനൊക്കെ വേറെ പന്തിയിലായിരുന്നു ചോറ് കൊടുത്തത്.