ഇടത് നയത്തില്‍ വലിയ മാറ്റമായി സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരികയാണ്. ഒന്‍പത് വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരമൊരു തീരുമാനമെടുത്തതാണ്. അന്ന് കോവളത്ത് വിളിച്ച ആഗോള വിദ്യാഭ്യാസ സംഗമ വേദിയിലെത്തിയ ടി.പി. ശ്രീനിവാസനെന്ന രാജ്യം ആദരിക്കുന്ന നയതന്ത്രവിദഗ്ധനെ എസ്എഫ്ഐയുടെ ജില്ലാ നേതാവ് ചെകിട്ടത്തടിച്ച് വീഴ്ത്തിയ ദൃശ്യങ്ങളാണ് നമ്മള്‍ തുടക്കത്തില്‍ കണ്ടത്. എന്നാല്‍ കാലം മാറിയെന്നും അതിനനുസരിച്ച് നയങ്ങളും മാറുമെന്നുമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി പറയുന്നത്. അന്ന് വലിയ സമരകോലാഹലങ്ങള്‍ നടത്തിയ എസ്എഫ്ഐ ആകട്ടെ ഇതുവരെ ഒരു മിണ്ടാട്ടവുമില്ല. സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ.  ലോകോത്തരമായ അടിസ്ഥാന സൗകര്യം ലഭിക്കുന്ന സാഹചര്യം ഇവിടെയും ഉണ്ടാകണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, അത് വൈകി വന്ന വിവേകമാണോ? സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുന്നത് എത്ര വലിയ മാറ്റങ്ങളാണ്? 

ENGLISH SUMMARY:

Talking point on private universities approval kerala