മുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന വിവാദങ്ങള്‍ക്കിടെയാണ് എല്‍.ഡി.എഫിന്റെ നിര്‍ണായക യോഗം ഇന്ന് തലസ്ഥാനത്ത് ചേര്‍ന്നത്. അന്‍വറിന്‍റെ വെളിപ്പെടുത്തലുകളും എഡിജിപി–ആര്‍എസ്എസ് കൂടിക്കാഴ്ചയും ഘടകകക്ഷികള്‍ ഉയര്‍ത്തുമ്പോള്‍ എന്തായിരിക്കും മുഖ്യമന്ത്രിയുടെ നിലപാട് എന്നതായിരുന്നു ആകാംക്ഷ. എന്നാല്‍ യോഗം കഴിയുമ്പോള്‍ തന്‍റെ വിശ്വസ്തനെ മുഖ്യമന്ത്രി സംരക്ഷിച്ചുനിര്‍ത്തുന്നത് തന്നെയാണ് കണ്ടത്. അതൃപ്തരെങ്കിലും ആ തീരുമാനത്തിന് വഴങ്ങേണ്ടി വന്നിരിക്കുന്നു സിപിഐക്കും ആര്‍ജെഡിക്കും. ആര്‍എസ്എസ് കൂടിക്കാഴ്ചയെന്ന രാഷ്ട്രീയവിഷയം ഡിജിപി എങ്ങനെ അന്വേഷിക്കും?

ENGLISH SUMMARY:

How will the DGP investigate a political issue like the RSS meeting? Talking Point debates