നൃത്തസംഗീതവിരുന്നുമായി മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ്സ്. യേശുദാസ്, ശങ്കര്‍ മഹാദേവന് , കെ.എസ്.ചിത്ര തുടങ്ങി ചലച്ചിത്രഗാന രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും അവാര്‍ഡ് നിശ. ജനപ്രിയതാരങ്ങളായ അനു സിതാരയും അനുശ്രീയും നൃത്തച്ചുവടുകളുമായി ആസ്വാദകര്‍ക്കു മുന്നിലെത്തും.
പാട്ടും നൃത്തവും ഇഴചേര്ന്നതാവും മഴവില്‍ മനോരമയും റേഡിയോ മാംഗോയും ചേര്‍ന്നൊരുക്കുന്ന മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ് നൈറ്റ്. അനു സിതാരയും അനുശ്രീയും നടാഷ ജോഷിയുമാണ് നൃത്തച്ചുവടുകളുമായെത്തുന്നത്. രമ്യ നമ്പീശനും, അപര്‍ണ ബാലമുരളിയും നൃത്തവും പാട്ടുമായി എത്തും. സംസ്ഥാന പുരസ്കാരജേതാവായ സജ്ന മാസ്റ്ററാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. യേശുദാസ്, ശങ്കര്‍ മഹാദേവന് , എം.ജി.ശ്രീകുമാര്‍ , ചിത്ര, ഉഷ ഉതുപ്പ്, സുജാത, സ്റ്റീഫന്‍ ദേവസി, ഗോപി സുന്ദര്‍ , അല്‍ഫോണ്‍സ്, തുടങ്ങി മലയാള ചലച്ചിത്രഗാനരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.