ഒട്ടേറെ പുതുമകളുമായി 'ഭ്രമം' ഒടിടിയിൽ; വിശേഷങ്ങൾ പറഞ്ഞ് മംമ്ത

ഭ്രമം എന്ന ചിത്രമാണ് മലയാളത്തില്‍ നിന്നുള്ള പുതിയ റിലീസ്. പൃഥ്വിരാജും മംമ്തയും ഉണ്ണി മുകുന്ദനുമൊക്കെയുള്ള സിനിമ കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്.  പുതിയ സിനിമയുടെ പശ്ചാത്തലത്തില്‍ മംമ്ത മോഹന്‍ദാസ് മനോരമ ന്യൂസ് പ്രതിനിധി പാര്‍വതി കുര്യാക്കോസുമായി സംസാരിച്ചു.  ഒടിടിയില്‍ വരുന്ന മംമ്തയുടെ ആദ്യ സിനിമയാണ് ഭ്രമം. ചിത്രത്തെകുറിച്ചും കോവിഡ് കാലത്തെ അമേരിക്കന്‍ ജീവിതത്തെകുറിച്ചും വാഹനഭ്രമത്തെകുറിച്ചുമൊക്കെ മംമ്ത വിശേഷങ്ങള്‍ പങ്കിട്ടു.