സിനിമ വരിവരിയായി റിലീസ് ചെയ്യണം; തിയറ്ററുകൾ ഉടൻ തുറക്കും: സുരേഷ് ഷേണായി

സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി  തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം പരിഹരിക്കാൻ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകൾ യോഗം ചേരും

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ട്രഷററും ഷേണായീസ് ഗ്രൂപ് മാേനജിങ് പാര്‍ട്നറുമായ സുരേഷ് ഷേണായി മനോരമ ന്യൂസ് പുലർവേളയിൽ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.