ഈ ആക്രമണം മഞ്ജുവിനെ സഹായിച്ചതിന്; പശ്ചാത്താപമില്ല: ശ്രീകുമാര്‍ മേനോൻ

ഒടിയന്‍ സിനിമ പുറത്തിറങ്ങി നാലുദിവസം പിന്നിടുമ്പോ‍ള്‍ മികച്ച കലക്ഷനുമായി മുന്നേറുകയാണ്. ആദ്യദിവസം സമൂഹമാധ്യമങ്ങളിലെ പ്രതികരണം ആശാവഹമായിരുന്നില്ലെങ്കിലും ഇപ്പോള്‍ സിനിമയെ പിന്തുണച്ചും ആളുകള്‍ എത്തുന്നു. സംവിധായന്‍ നല്‍കിയ അമിത പ്രതീക്ഷയാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നായിരുന്നു വിമര്‍ശകരുടെ വാദം. വളഞ്ഞിട്ട് ആക്രമിക്കാന്‍ തക്കവണ്ണം മോശം സിനിമയല്ല ഒടിയനെന്ന് മറുപക്ഷവും പറയുന്നു.

അതേസമയം മഞ്ജുവാരിയരെ സഹായിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ നടന്ന ആസൂത്രിത ഗൂഢാലോചനയാണ് ഒടിയനെതിരെ സൈബര്‍ ആക്രമണമായി മാറിയതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ നിലപാട്. അദേഹവുമായുള്ള അഭിമുഖം കാണാം