രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്ക്; ലാലി വിൻസെന്റ് പറയുന്നു

രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് കോൺഗ്രസ് വനിതാ നേതാവ് ലാലി വിൻസെന്റ്. സിനിമയിലേക്കെത്തിയ അനുഭവം പറയുകയാണ് ലാലി വിൻസെന്റ്. യുവനടൻ വിജയകുമാർ പ്രഭാകരന്റെ ആദ്യ  സംവിധാന സംരംഭമായ ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ എന്ന ചിത്രത്തിലാണ് ലാലി അഭിനയിക്കുന്നത്. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരോടൊപ്പമാണ് ലാലിയുടെ അരങ്ങേറ്റം . സെക്കൻഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ വിജയകുമാർ പ്രഭാകരൻ അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ കൂടി ആയിരുന്നു.

സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിച്ച  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്  ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരത്തുമായാണ്  ചിത്രീകരണം പൂർത്തിയാക്കിയത്.