പുതുതലമുറയും മാനസികാരോഗ്യവും

യുവതലമുറയുടെ മാനസിക പ്രശ്നങ്ങളാണ് ഇത്തവണ ലോകമാനസികാരോഗ്യദിനത്തില്‍ ചര്‍ച്ചയാകുന്നത്. ലഹരിയും ഇന്റ‍ര്‍നെറ്റും കവര്‍ന്നെടുത്ത സര്‍ഗാത്മക യൗവനത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്  മനശാസ്ത്രം ലോകം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഉറക്കമില്ലാത്ത രാത്രികള്‍,ഉറക്കവും ഉന്മേഷവും നഷ്ടപ്പെട്ട യൗവനം.നമ്മുടെ യുവതലമുറയുടെ ഉറക്കം കളഞ്ഞുപോയതെവിടെയാണ്, ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി  നമ്മുടെ കൗമാരവും യൗവനവും എത്തിചേരുന്നത് വലിയ പ്രശ്നങ്ങളിലേക്കാണ്. താല്‍കാലിക സുഖം നല്‍കുന്ന ലഹരികളും ഇന്‍റര്‍നെറ്റും അവരെ മോഹഭംഗങ്ങളുടെ വലിയ ചതിക്കുഴിലേക്ക് തള്ളിവിടുന്നുണ്ട്. രക്ഷപ്പെടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ താല്‍കാലിക സുഖങ്ങളോട് ഉറച്ച് ഒരു നോ പറയാന്‍ തയ്യാറാകണം,

കേവല സുഖം കാംശിക്കുന്നതിന് പകരം ജീവിതത്തിന്റെ വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണുക,ആ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുമ്പോഴുണ്ടാകുന്ന ആനന്ദമായിരിക്കട്ടെ നമ്മുടെ ജീവിതത്തിന്റെ ലഹരി.