നവാഗതനായ ജയന് വന്നേരി സംവിധാനം ചെയ്ത മ ചു ക നിരൂപകപ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ മൂന്നു നിറങ്ങളുടെ ചുരുക്കെഴുത്താണ് മ ചു ക. തിരക്കഥയും സംഭാഷണവും ജയന് വന്നേരി തന്നെയാണ്. രണ്ടുപേര്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. പ്രതാപ് പോത്തന്റെ ശബ്ദം മാത്രം. മചുക ബ്രസേലിയന് വാക്കാണ്. ആഴത്തിലുള്ള മുറിവെന്നും അര്‍ഥമുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിട്ട്.
പൊലീസ് സൂപ്രണ്ടായി വിരമിച്ച അലക്സാണ്ടര്‍ കോശിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ നിവേദിത എന്ന മാധ്യമ പ്രവര്‍ത്തക അദ്ദേഹത്തിന്റെ മൂന്നാറിലെ വീട്ടിലേക്ക് തിരിക്കുന്നതോടു കൂടിയാണ് കഥ തുടങ്ങുന്നത്. മൂന്നാറില്‍ വച്ച് അഡ്വക്കറ്റ് അറിവഴികിനെ നിവേദിത പരിചയപ്പെടുന്നു. ആ പരിചയം രണ്ടുപേരിലുമുണ്ടാക്കുന്ന സൗഹൃദവും സ്നേഹവും ഒപ്പം ചില സത്യങ്ങളുടെ വെളിപ്പെടുത്തലുമെല്ലാമാണ് മ ചു ക.