ആരോഗ്യ പരിപാലനത്തിന്റെ കണക്കുകള്‍ നമുക്ക് പറഞ്ഞുതരുന്ന ഒരു സ്മാര്‍ട്ട് വാച്ചിനെ പരിചയപ്പെടാം. ഫിറ്റ്്ബിറ്റ് ചാര്‍ജ് 2 എന്ന ഫിറ്റ്്നസ് ട്രാക്കറാണ് വിപണിയില്‍ ശ്രദ്ധേയമാകുന്നത്.
ഒരു വ്യക്തിയുടെ ആരോഗ്യപരിപാലനത്തില്‍ അവരേക്കാളേറെ ശ്രദ്ധാലുക്കളാണ് ഇന്ന് വിവിധ വാച്ച് കമ്പനികള്‍. ആപ്പിള്‍, ഗൂഗിള്‍, സാംസങ്, ഗാര്‍മിന്‍, തുടങ്ങി വിവിധ കമ്പനികളാണ് ഫിറ്റ്്്നസ് ട്രാക്കറുകളടങ്ങിയ സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. ഇതില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള മികച്ച ട്രാക്കറുകളാണ് ഫിറ്റ്്്ബിറ്റ്.
ആരോഗ്യം നോക്കുന്നതിനോടൊപ്പം ഫാഷനും മുന്നില്‍കണ്ടാണ് ഫിറ്റ്്ബിറ്റ് ചാര്‍ജ് 2 വിപണിയിലെത്തിയത്. വാച്ചിന്റെ ബാന്‍ഡിന്റെ നിറം ആവശ്യാനുസരണം മാറ്റാന്‍ സാധിക്കും. മികച്ച ഒഎല്‍.ഇ.ഡി ഡിസ്പളെ സമയവും മറ്റ്് ഡാറ്റകളും കൃത്യമായി കാണിക്കുന്നു. ഹെല്‍ത്ത് മോണിറ്ററുകളില്‍ വ്യക്തിയുടെ ഹൃദയമിടിപ്പ്, പള്‍സ്, നടത്തം, ഉറക്കം, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എന്നിവയും ഈ വാച്ച് കണക്കാക്കുന്നു. ഇത് കൂടാതെ ഒരു വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഫിറ്റ്ബിറ്റ് പറഞ്ഞുതരും.
അഞ്ചു ദിവസം നീണ്ട് നില്ക്കുന്ന ബാറ്ററിയാണ് ഈ വാച്ചിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സോഫ്റ്റ്വെയറുകളുള്ള ഫോണുകളുമായി വാച്ചിനെ ബന്ധിപ്പിക്കാം. ഫോണില്‍ വരുന്ന മെസജുകള്‍, കോളുകളുടെ ഡീറ്റെയില്‍സ് വാച്ചില്‍ കാണാന്‍ സാധിക്കും.
എന്നാല്‍ ജിപിഎസ് ഇല്ലാത്തതും വാട്ടര്‍പ്രൂഫ് അല്ലാത്തതും ഫിറ്റ്ബിറ്റിന്റെ ന്യൂനതകളാണ്. സ്മാര്‍ട്ട് വാച്ചുകള്‍ സാധാരണമാകുന്ന വിപണിയില്‍ പ്രീമിയം വാച്ചുകളിലെ മിക്ക ആപ്ളിക്കേഷനുകള്‍ ഉള്‍പ്പെടുന്ന, സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന വാച്ചാണ് ഫിറ്റ്്ബിറ്റ് ചാര്‍ജ് 2.