തന്നെ വിസ്മയിപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാനെന്ന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാര്. അങ്കമാലി ഡയറീസ് ഉള്‍പ്പടെ സമീപകാലത്തെ മലയാള സിനിമകള്‍ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ശിവരാജ്കുമാര്.
ദുല്‍ഖറിന്റെ മാത്രമല്ല സമീപകാലത്തിറങ്ങിയ ഒാരോ മലയാള സിനിമയുടെ ആരാധകനായി താന്‍ മാറിയെന്ന് ശിവരാജ്കുമാര്. അങ്കമാലി ഡയറീസ് ലോകനിലവാരമുള്ള സിനിമയാണ്. ഒന്നരപതിറ്റാണ്ടിന് ശേഷം ഒരു റീമേക്കില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനും ഒരു കാരണമുണ്ട്. പക്ഷേ കന്നഡയിലേക്ക് റീമേക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു മലയാള സിനിമയുണ്ട്. കാവേരി വിഷയത്തില്‍ സത്യരാജിന്റെ നിലപാട് കര്‍ണാടകയില്‍ ബാഹുബലിക്കെതിരായ പ്രതിഷേധമായി മാറിയതിനെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി