പത്ത് വര്‍ഷം കാത്തിരുന്ന് കിട്ടിയ ഭരണമാണ്. ആദ്യം അടി ആര് മുഖ്യമന്ത്രിയാരാകുമെന്നതില്‍. പിന്നെ മന്ത്രിമാരെ ചൊല്ലി.. അതൊക്കെ ഏറെ കുറെ സെറ്റായൊന്ന് തോന്നിപ്പിച്ച് ആറാം പകിട്ടിലേക്കെത്തിയതായിരുന്നു. അപ്പോഴേക്കും പിന്നെയും ചീറ്റി. പുതിയ ഗ്രൂപ്പുകാരുടെ പോര് അങ്ങ്, ആറാം മാസത്തെ മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിയായി. വാര്‍ത്തയായി. കൂട്ടത്തില്‍ വി.ഡി.– കെ.സി ഗ്രൂപ്പ് ഞങ്ങളെ സൈഡ് ബെഞ്ചിലാക്കിയെന്ന പരാതിയുമായി എ ഗ്രൂപ്പ്കാരും രംഗത്തെത്തി.
ഹൈക്കമാന്‍ഡിന് മുന്നിലേക്ക് പരാതിയുമായി എത്തിയതോടെ കാര്യം മാറി. പരാതിക്കൂട്ടത്തില് പോയ ഷാഫി പറമ്പില്‍ എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അദ്ഭുതം എന്ന് പറഞ്ഞ് രാജ് മോഹന്‍ ഉണ്ണിത്താന് കളത്തിലിറങ്ങിയതോടെ രംഗം കൊഴുത്തു. ഒരു വശത്ത് നേതാക്കളുടെ പ്രതികരണം, മറുവശത്ത് സൈബര്‍പട. ജനാധിപത്യത്തിന്റെ സൗന്ദര്യം കുറച്ചൊന്ന് കൂടിപ്പോയില്ലേ? അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി നന്നായി ഭരിക്കുമോ ? അതോ ഗ്രൂപ്പിന് വേണ്ടി തമ്മിലടിച്ച് തീരുമോ ? പാര്‍ട്ടിയിലെ പട യുഡിഎഫ് ഭരണത്തെ ദുര്ബലമാക്കുന്നോ ? ഇതൊക്കെ കാണുന്ന പൊതുജനത്തിന് എന്താണ് തോന്നുന്നത്?