കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തെയാകെ നൊമ്പരപ്പെടുത്തിയ രണ്ട് വാഹനാപകടങ്ങള്‍. ആദ്യത്തേത് നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത അപകടം. രണ്ടാമത്തേത് ചേരാനല്ലൂരില്‍. ഈ രണ്ട് അപകടങ്ങള്‍, അപകടമുണ്ടാക്കിയ സാഹചര്യം, വാഹനമോടിച്ചവര്‍. ഇതെല്ലാം നമ്മള്‍ ദിവസങ്ങളോളം ചര്‍ച്ചചെയ്തു.
എന്നിട്ട് എന്ത് പഠിച്ചു. നെടുമ്പാശേരിക്കും ചേരാനല്ലൂരിനും ശേഷവും ഒരു പാഠവും പഠിച്ചില്ല. കൊയിലാണ്ടിയില്‍ സ്കൂട്ടര്‍ ഓടിച്ച പതിനാറുകാരന് ദാരുണാന്ത്യം. ജിമ്മില്‍ പോയി മടങ്ങവേ അജല്‍ ക്യഷ്ണ ഒാടിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അടൂരില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് റീല്‍സെടുത്ത പതിനാറുകാരനും കൂട്ടുകാരും പിടിയില്‍.
സുഹൃത്തുക്കളുമൊത്തുള്ള യാത്രയും വാഹനമോടിക്കുന്ന ദൃശ്യങ്ങളും പകർത്തി റീൽസാക്കുന്നതും പതിവായിരുന്നു. ഈ സംഭവത്തിലേക്ക് വരാം. അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പോലീസിന് വിവരം ലഭിച്ചിരുന്നു.
പരിശോധന ശക്തമാക്കി, കയ്യോടെ പൊക്കി. നെടുമ്പാശേരി, അപകടങ്ങള്‍ വേണ്ടി വന്നോ പൊലീസിന് പരിശോധന നടത്താന്‍. നിരത്തില്‍ ഈ വിധത്തില്‍ പൊലിയുന്ന ജീവനുകള്‍ക്ക് ആരൊക്കെയാണ് യഥാര്‍ഥത്തില്‍ ഉത്തരവാദികള്‍. ചെറുപ്രായത്തില്‍, ലൈസന്‍സ് എടുക്കാന്‍ പ്രായമാകും മുന്നേ.
തന്റെ മകന്‍ – മകള്‍ വാഹനമോടിക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്ന, അവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍... ഈ ദുരന്തങ്ങള്‍ക്ക് അവര്‍ കൂടി ഉത്തരവാദികളല്ലേ... രണ്ടോ മൂന്നോ നാലോ വര്‍ഷം കൂടി വൈകി തങ്ങളുടെ മക്കള്‍ വാഹനമോടിച്ചാല്‍.. അതില്‍ എന്ത് കുറവാണുണ്ടാവുക. ഈ നിയമലംഘനം കണ്ടിട്ടും കണ്ടില്ലെന്ന് വയ്ക്കുന്ന, നടപടിയെടുക്കാതെ കണ്ണടയ്ക്കുന്ന... അപകടവും മരണവും ദുരന്തവും ഒക്കെ ഉണ്ടാകുമ്പോള്‍ മാത്രം നീതിബോധം ഉണരുന്ന നിയമപാലകര്‍.... വേഗലഹരിയുടെ റീല്‍സില്‍ അഭിരമിക്കുന്ന കൗമാരവും... ആരാണ് യഥാര്‍ഥത്തില്‍ തെറ്റുകാര്‍.... ആരാണ് നിയന്ത്രിക്കേണ്ടത്