സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ ഉണ്ടായ തെരുവുനായ ആക്രമണത്തില്‍ ഇന്ന് പരുക്കേറ്റത് 22 പേര്‍ക്കാണ്. അതില്‍ പരുക്കേറ്റ ഒരു അഞ്ചുവയസുകാരിയുടെ അമ്മയുടെ വാക്കുകളാണ് കേട്ടത്. ഈ അമ്മയ്ക്ക് ആര് മറുപടി നല്‍കും?
ഇന്ന് കോട്ടയത്തും പാലക്കാട്ടും കണ്ണൂരുമായി തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന കുട്ടികളുണ്ട്, അവരെ രക്ഷിക്കാന്‍ നോക്കിയ മാതാപിതാക്കളുണ്ട്, ജോലിക്ക് പോയവരുണ്ട് , ആശുപത്രിയില്‍ എത്തിയവര്‍ വരെ ഉണ്ട്.
സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. എന്നാല്‍, ഭീതിയില്ലാതെ എല്ലായിടത്തും നമ്മുക്ക് സഞ്ചരിക്കാനാകുന്നുണ്ടോ? നമ്മുടെ മക്കള്‍ക്ക് ഭയമില്ലാതെ പുറത്തിറങ്ങി കളിക്കാനോ, സ്കൂളില്‍ പോകാനോ സാധിക്കുന്നുണ്ടോ?