TOPICS COVERED

തിരുത്തലാണ്.. കുഴപ്പം തിരിച്ചറിഞ്ഞുള്ള തിരുത്തല്‍. ജനംപ്രഹരിച്ചതിന്‍റെ കാരണംതേടി പലതലങ്ങളില്‍  തലപുകച്ച് സിപിഎം കണ്ടെത്തിയ ഒരുകൂട്ടം വീഴ്ചകള്‍ക്കെല്ലാംകൂടി കോഴിക്കോട് ചേര്‍ന്ന രണ്ടുദിവസത്തെ വിശാല സംസ്ഥാനസമിതി പരിഹാരം പ്രഖ്യാപിച്ചു.  പ്രധാനമായി കരുതിക്കൂട്ടിയെന്നോണം  സംസ്ഥാനസമ്മേളനം കണ്ടില്ലെന്ന് നടിച്ച മൂന്നുപേരെ– പി. ജയരാജന്‍, എം.ബി രാജേഷ്, വി. ശിവന്‍കുട്ടി എന്നിവരെ സെക്രട്ടേറിയറ്റിലെത്തിച്ചു.  പതനത്തിന് കാരണമായ നോട്ടക്കുറവിന്‍റെ പേരില്‍ സംസ്ഥാന സെക്രട്ടറിയെ കമ്മിറ്റിക്കുള്ളില്‍ ഇരുത്തിപ്പൊരിച്ച് ശാസിച്ചു.  തലമുറമാറ്റത്തിന്‍റെ കാഹളമെന്നോണം യുവജനസംഘടനകളില്‍ നിന്നടക്കം ഒന്‍പതുപേരെ സംസ്ഥാന സമിതിയില്‍ ക്ഷണിതാക്കളാക്കി. 

നിരന്തരം നവീകരിച്ചുകൊണ്ടുമുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും പാര്‍ട്ടിയെ സുശക്തമാക്കാന്‍ വേണ്ട  തീരുമാനങ്ങളാണ് എടുത്തതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചു. പിണറായിയും തിരുത്തുമെന്നുകൂടി എം.എ ബേബി പറഞ്ഞുവച്ചു.  തീര്‍ന്നില്ല – അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തും സഹകരണബാങ്കില്‍ നിന്ന് കടം എടുത്തിട്ട് തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും.  

അങ്ങനെ,  സിപിഎമ്മിന്‍റെ ചരിത്രത്തില്‍  തിരുത്തല്‍ പ്രക്രിയയ്ക്ക് മാത്രമായി ജില്ലാ കമ്മിറ്റികളെക്കൂടി പങ്കെടുപ്പിച്ച ചേര്‍ന്ന സവിശേഷമായ സംസ്ഥാനസമിതി ഒരുകൂട്ടം തിരുത്തുകള്‍ പ്രഖ്യാപിച്ചു. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച് നടന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം  ഈ പ്രഖ്യാപിച്ച തിരുത്തലുകള്‍ ജനങ്ങള്‍ക്ക്  എത്രമാത്രം സ്വീകാര്യമാണ്?  ഇതു മതിയോ? അതോ ഇതിലും വലിയ തിരുത്തല്‍ വേണമെന്നാണോ? 

ENGLISH SUMMARY:

CPM corrections are being implemented after identifying the reasons behind public disappointment. The party has announced a series of reforms aimed at strengthening its position and addressing the shortcomings identified by the state committee.