സി.എം.ആര്‍എല്‍ മാസപ്പടി കേസില്‍ അസാധാരണ EDയുടെ നീക്കം കണ്ട മണിക്കൂറുകളാണ് കഴിഞ്ഞത്. തുടര്‍ച്ച എന്താണ് എന്നതില്‍ വ്യക്ത വരുന്ന മമിക്കൂര്‍കളാകാം ഇനി മുന്നിലുളളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി.വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധവിയോട് ആവശ്യപ്പെട്ടിക്കുകയാണ് ED..ൈകമാറുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ട് ലഭിച്ചതായി പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.
ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍,സംശയങ്ങള്‍ എല്ലാം ഒരുപാടാണ്. അപ്പോഴും അതിനിടയില്‍ ഒരു കാര്യം കൃത്യമായി വ്യക്തമാകുന്നു. ED ലക്ഷ്യം പിണറായി വിജയന്‍ എന്നത്. പൊലീസ് മേധാവിക്ക് മുന്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഇഡി കൈമാറി എന്ന് പറയുമ്പോള്‍ എന്താണ് ആ തെളിവുകള്‍ എന്നൊരു ചോദ്യവും ആകാംഷയും സ്വാഭാവികമായും നമുക്കുണ്ടാകുമല്ലോ. അതില്‍ വ്യക്ത വരട്ടെ. ഇനി മറുഭാഗത്തേക്ക് വന്നാല്‍ സിപിഎം നീക്കം എങ്ങനെയായിരിക്കും എന്നതാണ്.
രണ്ടും കല്‍പ്പിച്ചുളള പ്രതിരോധത്തിന് സമയമാണോ? ഇഡി യുടെ കണ്‍വിക്ഷന്‍ റേറ്റിനേയും ഇതുവരെ കണ്ട രാഷ്ട്രീയ കേസുകളേയും മുന്‍നിര്‍ത്തിയുളള പ്രതിരോധത്തില്‍ തീര്‍ക്കാന്‍ പറ്റുമോ നിലവിലെ ED നീക്കങ്ങളെ പാര്‍ട്ടിക്ക്. സര്‍ക്കാരിലേക്ക് വന്നാല്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കും. വിജിലന്‍സ് അന്വേഷണത്തിന് പെട്ടൊന്നൊരു പച്ചക്കൊടി കിട്ടുമോ? നാളത്തെ മന്ത്രിസഭ യോഗയത്തില്‍ തീരുമാനം പ്രതീക്ഷിക്കാമോ?