നിരത്തില്‍ രക്തക്കറ പുരളാത്ത, ജീവനുകള്‍ പൊലിയാത്ത ഒരു ദിവസം പോലുമുണ്ടാകുന്നില്ല. വാഹനങ്ങള്‍ പെരുകുംതോറും അപകടങ്ങളും ഏറുകയാണ്. വാഹനമായും അല്ലാതെയും നിരത്തില്‍ ഇറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഭാഗ്യമെന്നേ പറയാന്‍ പറ്റൂ. പല അപകടങ്ങളും നിരത്തിലുണ്ടാകുന്നത് അശ്രദ്ധ കൊണ്ടാണ്. റോഡ് സുരക്ഷയില്‍ നമ്മള്‍ ഇനിയും എത്ര കാതങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്? അവബോധം ഉണ്ടാകേണ്ടതുണ്ട്!