ബെംഗളൂരു ബിഡദിയില്‍ നേരത്തെയുണ്ടായ അപകടത്തില്‍ ബസിന്റെ നിയന്ത്രണം വിടാന്‍ കാരണം മുട്ടയേറാണോ എന്ന് സംശയമുയരുന്നു. നല്ല ഉറക്കത്തിലായതുകൊണ്ട് രക്ഷപെട്ട യാത്രക്കാര്‍ക്ക് ഒന്നും ഓര്‍മയില്ല. ബസിന്‍റെ ചില്ല് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഗതാഗതവകുപ്പിന്‍റെ നീക്കം. ബെംഗളൂരു മൈസൂരു പാതയില്‍ രാത്രിയാത്രക്കാര്‍ക്ക് നേരെ പലപ്പോഴും മോഷ്ടാക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ പുറത്തുവരുന്നതുവരെ ആശങ്കയാണ്.
ENGLISH SUMMARY:
Concerns are rising about an egg attack possibly causing the Bangalore Bidadi bus accident, as passengers recall nothing due to being asleep. Authorities are considering a forensic examination of the bus windshield amid fears linked to previous highway thefts.