ആദ്യം പുച്ഛിച്ച് തള്ളിയ അതേ പാറ്റ സമരത്തിന് മുന്‍പില്‍, മുപ്പത്തിയഞ്ചാം നാള്‍ മോദി സര്‍ക്കാര്‍ വഴങ്ങി. ഗത്യന്തരമില്ലാതെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവച്ചു. ജനാധിപത്യ ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ സമരവിജയം. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മോദീ സര്‍ക്കാരില്‍ ഒരു മന്ത്രി രാജിവയ്ക്കുന്നതും ആദ്യം. അധികാര തീരുമാനങ്ങളല്ല, ജനാധിപത്യത്തില്‍.. ജനഹിതം തന്നെയാണ് ഏറ്റവും വലുത് എന്ന് ബോധ്യപ്പെടുത്തു ഈ ജെന്‍ സി സമരം. സര്‍ക്കാരിനെ തിരുത്തിയ അവര്‍ പ്രതിപക്ഷത്തിന് കൂടി വഴി കാട്ടുകയായിരുന്നു എന്ന് പറയാം. ഇവിടെ.. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍, യുവതയ്ക്ക് മുന്നില്‍, പാറ്റാ പാര്‍ട്ടിക്ക് മുന്‍പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കിയോ ? പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം....