ലോകം ഒന്നാകെ ഒരു പന്തിലേക്ക് ചുരുങ്ങിയ ദിവസങ്ങള്‍.. ആ പന്തിന് പിന്നാലെ 48 രാജ്യങ്ങള്‍.... പോരാട്ടം നാല് പേരിലേക്ക് ചുരുങ്ങി. ഫ്രാന്‍സും സ്പെയിനും അര്‍ജന്റീനയും ഇംഗ്ലണ്ടും.... നാലിലൊരാള്‍ ലോക കിരീടം ചൂടും. ഇന്ന്് ആദ്യ സെമി. ജര്‍മനി, ബ്രസീല്‍ എന്നിവര്‍ക്കുശേഷം, ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെമി എന്ന അപൂര്‍വനേട്ടം കൈവരിച്ച ഫ്രാന്‍സ്. 2010ന് ശേഷം ആദ്യ സെമി കളിക്കാനിറങ്ങുന്ന സ്പെയിന്.
ലോകകപ്പിലെ ആദ്യസെമിയില്‍ റാങ്കിങ്ങിലെ ഒന്നും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തിനുള്ള കാത്തിരിപ്പിലാണ് ലോകം. രണ്ടുപേരും ഒന്നിനൊന്ന് ശക്തര്‍. എംബാപെയോ യമാലോ എന്ന ഒറ്റചോദ്യത്തില്‍ തീരില്ല. 11 സൂപ്പര്‍ പോരാളികള്‍ ഫൈനല്‍ സ്പോട്ടിനായി കളത്തില്‍. പ്രവചനങ്ങള്‍ അപ്രസക്തമാകും. നിങ്ങളുടെ അഭിപ്രായത്തിൽ, ഇന്നത്തെ മത്സരത്തിൽ ആര് ആധിപത്യം പുലർത്തുമെന്നാണ് തോന്നുന്നത്? സ്പെയിനിന്റെ മധ്യനിരയാണോ അതോ ഫ്രാൻസിന്റെ ആക്രമണനിരയാണോ മത്സരഫലം നിർണ്ണയിക്കുക?
ENGLISH SUMMARY:
The first semi-final of the World Cup features a high-stakes clash between France and Spain, two powerhouses currently ranked first and third in the world. While France aims to build on their historic run of consecutive semi-final appearances, Spain returns to this stage for the first time since 2010. The match is poised to be a tactical battle between Spain's formidable midfield and France's explosive attacking prowess led by Kylian Mbappé. Ultimately, the outcome remains unpredictable as both teams fight to secure their spot in the final.