സ്കൂളില്‍ നാലുതവണ വ്യാജമദ്യം കൊണ്ടുവന്ന് സഹപാഠികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് താമരശേരിയില്‍ പിടിയിലായ പത്താംക്ലാസുകാരന്റെ മൊഴി. കുട്ടിയെ കരുവാക്കി വ്യാജമദ്യം വിറ്റത് രണ്ടാനച്ഛനാണ്. ഈ തരത്തില്‍ എത്രയോ കേസുകള്‍ നമ്മള്‍ കേട്ടിരിക്കുന്നു, ഇപ്പോഴും കേള്‍ക്കുന്നു.  പലപ്പോഴും കുട്ടികളുടെ ബാഗുകള്‍ പൊലീസ് പരിശോധിക്കാത്തത് അത് കുഞ്ഞുങ്ങള്‍ക്കുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ഒക്കെ പരിഗണിച്ചാണ്. വിദ്യാഭ്യാസമന്ത്രി പറഞ്ഞതും അതു തന്നെ. പക്ഷേ ഈ തരത്തില്‍ കുട്ടികളെ വീണ്ടും ലഹരികടത്തിന് ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റെന്താണ് പോംവഴി. ഇത്തരം കുട്ടികള്‍ പലരും സ്വാഭാവികമായി ഈ ലഹരി ഉപയോഗത്തിലേക്ക് തിരിയും. കൂട്ടുകാരെയും പ്രേരിപ്പിക്കും. രക്ഷിതാക്കളും സ്കൂളുകളും പൊലീസും ഒക്കെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. കുട്ടികളെ സമ്മര്‍ദത്തിലാക്കാതെ അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കുക തന്നെ വേണം. ഈ വിഷയത്തിന്റെ ഗൗരവം നിങ്ങള്‍ക്കെല്ലാം അറിയാം. 

ENGLISH SUMMARY:

School children are at risk as a student allegedly sold fake liquor to classmates, raising concerns about child safety in educational institutions. This alarming incident highlights the urgent need for better vigilance and preventive measures against substance abuse within schools.