TOPICS COVERED

ദിവസങ്ങള്‍ക്കകം ഇന്ധനവില അഞ്ച് തവണ വര്‍ധിപ്പിച്ചതോടെ സാധാരണക്കാരായ നമ്മുടെ ജീവിതത്തെ അത് എത്രത്തോളം ബാധിച്ചുവെന്ന് പറയേണ്ടതില്ല, നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇന്ധനവില വര്‍ധനയുടെ അനുബന്ധമായി സംഭവിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സര്‍വമേഖലകളിലും കാണാം. വരവില്‍ മാറ്റമില്ലാത്ത അവസ്ഥയും ചിലവേറുകയും ചെയ്യുന്ന ജനങ്ങളുടെ ദുരിതം കാണേണ്ടതും പരിഹരിക്കേണ്ടതും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ്. സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ആദ്യ അടിയന്തര പ്രമേയ നോട്ടിസിലൂടെ പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇന്ധനവിലവര്‍ധനയില്‍നിന്ന് കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവെക്കാനുള്ള മര്യാദ കാണിക്കണമെന്നാണ് ആവശ്യം. സ്ഥിതി വിലയിരുത്താൻ സമയം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറയുന്നത്.  പിണറായി സര്‍ക്കാര്‍ സപ്ളൈകോയ്ക്ക് വരുത്തിവെച്ച കടം ആരു കൊടുക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ജനം ദുരിതത്തിലാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. പക്ഷെ എങ്ങനെ സഹായിക്കും? എപ്പോള്‍ സഹായിക്കും? അതാണ് ചോദ്യം. നിങ്ങള്‍ പറയൂ. സര്‍ക്കാര്‍ നികുതി കുറയ്ക്കണോ   

ENGLISH SUMMARY:

Fuel price hike in Kerala is significantly impacting the common man's life, leading to a rise in prices of essential commodities across all sectors. Opposition parties are demanding the government reduce fuel tax and waive excess revenue from the increase, while the Chief Minister is seeking time to assess the situation and address the debt incurred by the previous government.