സ്കൂളുകളില്‍ മൂന്നുദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനം നമ്മളൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടല്ലേ. അതൊരു വനിതാ സൗഹൃദ തീരുമാനമാണെന്ന് കരുതുന്നവരുണ്ട്. അങ്ങനെയല്ല വനിതകളെ കൂടുതല്‍ അബലകളാക്കുന്നു എന്ന് ചിലര്‍. അവധിയെടുത്താല്‍ ആര്‍ത്തവമാണെന്ന് നാട്ടുകാരും വീട്ടുകാരും അറിഞ്ഞ് നാണക്കേടാകില്ലേ എന്ന് ആശങ്കപ്പെട്ടത് ഒരു മുന്‍ ഡിജിപിയാണ്. പീരിയഡ്സാണ്, എന്ന് ആണ്‍പെണ്‍ ഭേദമെന്യേ പറയാന്‍ ഒരുമടിയുമില്ലാത്ത ഈ ജെന്‍സീ കാലത്ത്, ഇങ്ങനെ ആശങ്കപ്പെടുന്നവരൊക്കെ പുതിയ കാലത്തേക്ക് വണ്ടിപിടിച്ചു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവര്‍ക്കുള്ള ഒരു ഡബിള്‍ ബെല്ലാണ് നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്.അഞ്ചും ആറും ക്ലാസുകളില്‍ തന്നെ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പീരിയഡ്സ് ആകുന്ന കാലത്ത്, ഈ വേദനയും ബുദ്ധിമുട്ടും ഒക്കെ സഹിച്ച് സ്ത്രീശ്രക്തി തെളിയിക്കണമെന്ന് അവരോട് പറയാന്‍ ലേശം ഉളുപ്പൊന്നും പോരെന്നാണ് എന്‍റെ അഭിപ്രായം. ആര്‍ത്തവകാലത്ത് അതികഠിനമായ വേദനയുള്ള എത്രയോ പേരുണ്ട്. അവര്‍ക്ക് വിശ്രമം വേണം എന്ന യാഥാര്‍ഥ്യമാണ് സര്‍ക്കാര്‍ ഉറക്കെ പറഞ്ഞത്. ആര്‍ത്തവകാലത്ത് ആരോഗ്യമുള്ളവര്‍ അവധിയെടുക്കണ്ട. അല്ലാത്തവര്‍ അവധിയെടുക്കുന്നതില്‍ എന്താണ് തെറ്റ് സ്ത്രീകളില്ലാത്ത വീടുകളുണ്ടോ നമ്മുടെ നാട്ടില്‍അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ഇല്ലാത്ത പുരുഷന്‍മാരുണ്ടോ ഇല്ലല്ലോ.