നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവര്‍ മുന്നോട്ടുവച്ച ഇന്ദിര ഗ്യാരന്റികളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നതാണ്. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച രണ്ട് ഗ്യാരന്റികളിലൊന്നും സൗജന്യ യാത്ര തന്നെയാണ്. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്രചെയ്യാമെന്ന് പറയുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നൊരു സസ്പെന്‍സ് നിലനിര്‍ത്തുകയാണ് മുഖ്യമന്ത്രി.

സൗജന്യ യാത്രയുടെ ഇംപാക്ട് സംബന്ധിച്ച് പലഘട്ടങ്ങളായി പഠനം നടത്തിയിരുന്നു. സൗജന്യം നടപ്പാക്കിയാല്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ റിപ്പോര്‍ട്ട്. മുഴുവന്‍ ബസിലും സൗജന്യമാക്കിയാല്‍ 112 കോടി രൂപ വരെയാണ് ഒരു മാസം ഉണ്ടാകാന്‍ പോകുന്ന നഷ്ടം. അതേസമയം, സ്ത്രീശാക്തീകരണ നടപടിയെന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.

ENGLISH SUMMARY:

manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ