ആരാകും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി? കേരളം ചോദിക്കുന്ന ഈ ചോദ്യത്തിന് റിസല്‍ട്ട് വന്നിട്ട് നാല് 24 മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഉത്തരമായില്ല. പട നയിച്ചവര്‍ക്കിടയിലെ പടയിതാ തെരുവിലേക്കെത്തി. അരങ്ങിലും അണിയറയിലും ചരടുവലി തുടരുമ്പോള്‍ അര്‍ഹനാരെന്നാകും എഐസിസി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ടാവുക? എന്തായാലും എംഎല്‍എമാരുടെ തലയെണ്ണിയ പേപ്പര്‍, അച്ഛന്‍ പത്തായത്തിലുമില്ല പൊലീസേ എന്നമട്ടില്‍ , കണ്ടാല്‍ കാണട്ടെയെന്ന മട്ടില്‍ പുറത്തുകാണിച്ചതിന്‍റെ ലക്ഷ്യമെന്താകും? മൂന്നിലാരാകും മുഖ്യനെന്ന തീരുമാനം ഡല്‍ഹിയില്‍ നിന്നുവരാന്‍ എത്ര ദിവസം കാത്തിരിക്കണം? അധികാര കസേരയ്ക്കുള്ള അണിയറയിലെ പിടിവലി യുഡിഎഫ് വിജയത്തിന്‍റെ ശോഭ കെടുത്തുന്നോ ? പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് മാറ്റം ആഗ്രഹിച്ച് വോട്ട് കുത്തിയ ജനത്തെ പരിഹസിക്കുന്നോ? നേതാക്കള്‍ക്ക് പാര്‍ട്ടിയോ വലുത് അതോ അവനവന്‍റേ പകിട്ടോ ? നിങ്ങള്‍ പറയൂ ചോദിക്കുന്നു.