അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന് ഉറപ്പായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്.. ഒറ്റ  ചോദ്യം. ഒറ്റ ഉത്തരംആരാകും മുഖ്യമന്ത്രി   വോട്ടെണ്ണല്‍ പൂര്‍ത്തിയായി 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നൊക്കെ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നുപറഞ്ഞ പോലെ അതത്ര എളുപ്പമാണോ എന്നതാണ് ചോദ്യം.. മൂന്ന് പേരില്‍ ആര്.വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല. മൂന്നില്‍ ആര്...എന്തായാലും തീരുമാനം വൈകരുതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കേരളത്തിലേക്കുള്ള AICC നിരീക്ഷകരെ ഇന്ന് തീരുമാനിക്കും. എം.എല്‍.എമാരെ വ്യക്തിപരമായി കാണാന്‍ നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കും.തീരുമാനം വൈകിയാല്‍, പരസ്യമായ തര്‍ക്കത്തിലേക്ക് എത്തിയാല്‍ വമ്പന്‍ ജയത്തിന്റെ ഗ്ലാമര്‍ മുഴുവന്‍ ജനമധ്യത്തില്‍ തകര്‍ന്നുപോകുമെന്ന് ഉറപ്പാണ്.എന്താണ് വോട്ട് ചെയ്ത ജനങ്ങളുടെ മനസില്‍. ആരാകും മുഖ്യമന്ത്രി എന്ന് അവര്‍ കരുതുന്നു എന്നതും അറിയണ്ടേ.

ENGLISH SUMMARY:

Kerala Chief Minister selection is a pressing question, with the Congress party yet to decide the CM after 24 hours of vote counting. The decision involves three key leaders and is crucial to maintain the momentum of their significant victory.