പുറത്തിറങ്ങിയാല്‍ പുറം പൊളളുന്ന ചൂടാണ്. പൊള്ളലേല്‍ക്കാതിരിക്കാന്‍ വീടിനകത്തിരുന്നാലോ ഉരുകിയൊലിക്കും. ഇപ്പോള്‍ കേരളത്തിലെ സ്ഥിതി ഇതാണ്. പത്തുവര്‍ഷക്കാലത്തെ ഇടതുഭരണത്തില്‍ പവര്‍കട്ടില്ലാത്ത കേരളമായിരുന്നു എന്ന അവകാശവാദം തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ നിരന്തരം കേട്ടതാണ്. പത്തുവര്‍ഷം കേരളത്തില്‍ കറന്റ് കട്ട് ഉണ്ടായിട്ടില്ല എന്നുപറഞ്ഞാല്‍ അനുഭവസ്ഥര്‍ക്ക് അത് തമാശയായേ തോന്നൂ. മാത്രമല്ല, മുന്‍ KSEB ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഇന്ന് നടത്തിയ വെളിപ്പെടുത്തല്‍ ഈ അവകാശവാദം പൊളിക്കുന്നതാണ്. പവര്‍കട്ട് നടപ്പാക്കിയിരുന്നത് വിളിച്ചുപറഞ്ഞിട്ടല്ല,ആരുമറിയാതെയാണെന്നും, തന്റെ കാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് ബിജു പ്രഭാകര്‍ പറഞ്ഞത്. ഇപ്പോഴത്തെ വിഷയം കൂടുതല്‍ ഗൗരവമുള്ളതാണ്. കറന്റില്ലാതെ ജനം വലയുമ്പോഴും വൈദ്യുതിമന്ത്രി പറയുന്നത് ഇത് പവര്‍കട്ട് അല്ലെന്നാണ്. ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നാണ് വാദം. മാത്രമല്ല പരിസ്ഥിതിവാദികള്‍ പദ്ധതി മുടക്കികളാണെന്ന ആക്ഷേപവും മന്ത്രിക്കുണ്ട്.
മന്ത്രിക്ക് പറയാന്‍ മടിയാണെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടെന്ന് KSEB ജീവനക്കാര്‍ വ്യക്തമാക്കുന്നു. പൊറുതിമുട്ടിയ ജനം പ്രതിഷേധവുമായി ഇറങ്ങിയതോടെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ്