വോട്ടെടുപ്പ് കഴിഞ്ഞു, ഇനിയിപ്പോ ചുമ്മാ ഹൈപ്പടിച്ചുള്ള ഊഹക്കണക്കിനൊന്നും പ്രസക്തിയില്ലല്ലോ? സംഗതി എല്ലാം പെട്ടിയിലായ സ്ഥിതിക്ക് ഇനിയിപ്പോ നിലത്തുനിന്ന് സംസാരിക്കാം. എന്നിട്ടും സെഞ്ചുറിയില്‍ കുറഞ്ഞൊരു ആത്മവിശ്വസത്തിന് യുഡിഎഫ് ഒരുക്കമല്ല. മലബാറില്‍ തരംഗം, തെക്കന്‍ കേരളത്തില്‍ നിശബ്ദ തരംഗം, മധ്യകേരളത്തില്‍ സമ്പൂര്‍ണ ആധിപത്യം. ഇങ്ങനെ കണക്കുകളും പ്രതീക്ഷകളും ബൗണ്ടറികടത്തി കാത്തിരിക്കുകയാണ് യുഡിഎഫ്. മൂന്നാംവട്ടം ഭരണംപിടിക്കുന്നത് അസാധ്യമൊന്നുമല്ല എന്നാണ് ഇടതുപക്ഷത്തെ വിലയിരുത്തല്‍. സിറ്റിങ് എംഎല്‍എമാരുടെ കരുത്തുകൂടി കണക്കില്‍പ്പെടുത്തി 85ന് മുകളിലാണ് സീറ്റ് പ്രതീക്ഷ. പോളിങ് ശതമാനം ഉയര്‍ന്നതും അനുകൂലമെന്നാണ് നിഗമനം. അഞ്ച് മുതല്‍ പത്തുവരെ സീറ്റാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സീറ്റെത്ര എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കരുത്തറിയിക്കും എന്നാണ് അവരുടെ വാദം. മുന്നണികള്‍ അവരുടെ പ്രതീക്ഷകള്‍ തുടരട്ടെ. എന്തായാലും വോട്ട് ചെയ്ത നമുക്കുമുണ്ടല്ലോ ഒരു വിലയിരുത്തലൊക്കെ, അതു പറയാനാണ് ഇന്നത്തെ നിങ്ങള്‍ പറയൂ, ആര് ജയിക്കും? സീറ്റെത്ര കിട്ടും.