TOPICS COVERED

തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍. ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇളക്കി മറിച്ച് റോഡ് ഷോയും പ്രഖ്യാപനങ്ങളും. പ്രവര്‍ത്തകരെ ആവേശക്കൊടുമുടി കയറ്റുകയാണ് ലക്ഷ്യം.  മൂന്ന് മുന്നണികളും ദേശീയ നേതാക്കളടക്കം പ്രത്യേകം പറയുന്നത് കേരളത്തിലെ കൂട്ടുകെട്ടുകളെക്കുറിച്ചാണ്. ഇന്നലെ മോദി പറഞ്ഞത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ച്ച കൂട്ടുകെട്ടിനെക്കുറിച്ചാണ്. 

സിജെപി ആരോപണം ആദ്യം ഉന്നയിച്ചത് രാഹുല്‍ ഗാന്ധിയാണ്. ഇന്നും സിപിഎം–ബിജെപി കൂട്ടുകെട്ട് ആയുധമാക്കി. പിണറായി സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍ എന്ന് ഒരല്‍പം കയറ്റിയടിച്ചു രാഹുല്‍... പിണറായിക്കും.

രാഷ്ട്രീയ ചെറ്റത്തരം ... ഇതാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് ഏറ്റവും പ്രിയപ്പെട്ട വാക്ക്.  രണ്ട് വോട്ടിന് വേണ്ടി അത്തരം കൂട്ടുകെട്ട് ഇല്ലെന്നാണ് പിണറായി പറഞ്ഞത്. ബിജെപിയെ നോവിക്കരുതെന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്നും അതുകൊണ്ട് കേന്ദ്ര അവഗണനയ്ക്കെതിരെ മിണ്ടാതിരുന്നതെന്നും ആരോപണങ്ങള്‍ക്ക് ഇന്ന് പിണറായിയുടെ മറുപടി. ഇതൊക്കെ കേള്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് എന്താണ് പറയാനുള്ളത്.