പാവപ്പെട്ടവന്റെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ ആളെ കൊല്ലുന്ന, അല്ലെങ്കില്‍ കൊല്ലാക്കൊല ചെയ്യുന്ന കേന്ദ്രങ്ങളായി മാറുകയാണോ? സര്‍ക്കാര്‍ ആശുപത്രികള്‍ നിലനില്‍ക്കണമെന്നും കൂടുതല്‍ ആളുകള്‍ക്ക് നല്ല സേവനം കിട്ടണമെന്നും ആഗ്രഹമുള്ളവരാണ് നമ്മളെല്ലാം. പക്ഷേ, കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കേണ്ടി വരുന്നതും മറ്റൊന്നാണെങ്കില്‍ എന്ത് ചെയ്യാനാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് മൂലം വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മ ദുരിതയാതനയുമായി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലാണ്. അവിടെ നാളെ ശസ്ത്രക്രിയ നടത്തിവേണം വയറ്റിലെ കത്രിക പുറത്തെടുക്കാന്‍. അഞ്ച് കൊല്ലം ആ പാവം അനുഭവിച്ച വേദനയ്ക്ക് ആര് ഉത്തരം പറയും?  ഒറ്റപ്പെട്ടതെന്ന് ഓമനപ്പേരിട്ട് വിളിച്ചാല്‍ തീരുന്നതാണോ പ്രശ്നം? പത്തുവര്‍ഷം നീണ്ട പിണറായി സര്‍ക്കാര്‍ ഭരണകാലത്ത് ആരോഗ്യമേഖല കണ്ടത്  സമാനതകളില്ലാതെ തുടരുന്ന  വീഴ്ചകളാണ്.  വഴിപാടുപോലെ അന്വേഷണവും റിപ്പോര്‍ട്ട് തേടലുമല്ലാതെ  ഇരകള്‍ക്ക് നീതി കിട്ടിയിട്ടുമില്ല. സിസ്റ്റത്തെ പഴിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  കൈകഴുകുന്നതും പതിവ് കാഴ്ചയാണ്. അപ്പോഴും ഒരു കാര്യം ഓര്‍മ വേണം, ആരോഗ്യകേരളം വീണ്ടും നമ്പര്‍ വണ്‍ ആണ്. ശസ്ത്രക്രിയ വേണ്ടത് സര്‍ക്കാരിനാണോ? 

ENGLISH SUMMARY:

Government hospitals in Kerala are facing severe criticism for alleged medical negligence, leading to patient suffering and distress. This situation, exemplified by a recent incident at Alappuzha Medical College, raises serious questions about the state of public healthcare in Kerala.