കമന്റ് ബോക്സില്‍ ചോര പൊടിഞ്ഞാലും വാളിലെ ചെങ്കൊടി താഴ്ത്തില്ല എന്ന് ഊറ്റം കൊണ്ടിരുന്ന സൈബര്‍ സഖാക്കള്‍ക്കിത് എന്തുപറ്റി? കേരളത്തില്‍ സൈബറിടത്ത് സിപിഎമ്മിനെ പോലെ കരുത്തരായ പോരാളികളുണ്ടായിരുന്നില്ല. ക്യാപ്സൂളുകളെന്ന് പ്രതിപക്ഷം ട്രോളുന്ന പോസ്റ്റുകള്‍ക്ക് പോലും വന്‍ റീച്ചായിരുന്നു. പക്ഷേ ഇപ്പോ ഏറൊക്കെ ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ്. മധ്യമേഖലാ ജാഥയില്‍ സഖാവ് മൊയ്തീന്‍ അഭിനയിച്ച പെന്‍ഷന്‍ നാടകമാണ് ഈ അടുത്തകാലത്ത് ഇങ്ങനെ പൊളിഞ്ഞു ഹിറ്റായ മറ്റൊരൈറ്റം. എം.വി.ഗോവിന്ദന്റെ ആശിര്‍വാദത്തോടെ എം.വി.നികേഷ് കുമാര്‍ സൈബര്‍ ടീമിന്റെ തലപ്പെത്തിയതോടെ, പഴയ കളിയും ചിരിയും സൈബര്‍ ടീമിന് നഷ്ടമായതെന്നാണ് പരാതി. നികേഷ് കുമാറിന്റേത് ഏകാധിപത്യ നടപടികളാണെന്ന് ആരോപിച്ച് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ മൂന്ന്മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടെന്നതാണ് പുതിയ വാര്‍ത്ത. ആ ടീമിനെ പിരിച്ചുവിടരുത്, അവരായിരുന്നു എന്റെ പി.ആര്‍ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ സൈബര്‍ ടീമിനുളള ശമ്പളം ഞങ്ങളിട്ടോളാം എന്ന് പറഞ്ഞ് യുഡിഎഫ് ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. മാറിയ കാലത്ത് ഏറ്റവും കൂടുതല്‍ റീച്ചുണ്ടെന്ന് സിപിഎം കരുതുകയും,,, മുന്‍കാലങ്ങളിലൊക്കെ എതിരാളികളെ ആക്രമിക്കാനും പ്രതിരോധിക്കാനും ഏതു പൂഴിക്കടകനും പ്രയോഗിക്കുകയും ചെയ്ത സൈബര്‍പാളയത്തില്‍ ഇപ്പോഴത്തെ പടയ്ക്ക് പിന്നിലെന്താണ്? എല്‍ഡിഎഫ് ജാഥയൊന്നും സൈബറിടത്ത് വേണ്ടപോെല കത്താത്തതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടത്രേ?.എതിരാളികളുെട അവഹേളനങ്ങളോട്, സൈബര്‍ വാളുകളില്‍ ചോരപ്പുഴയൊഴുക്കിയ പോരാളിമാരൊക്കെ എവിടെപ്പോയി. സൈബറിടത്തും പാളിയോ?