മൂന്നാം തുടര്‍ഭരണം ഉറപ്പിച്ചിരിക്കുന്ന സര്‍ക്കാരിനും LDF നും കാര്യങ്ങള്‍ എളുപ്പമാണോ.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തലവേദനകള്‍ കൂടിവരികയാണ്. ശബരിമല സ്വര്‍ണ്ണക്കൊളള, ആഗോള അയ്യപ്പസംഗമം അങ്ങനെ ആകെ പെട്ടിരിക്കുമ്പോഴാണ് ഇരട്ടി പ്രഹരമായി ശബരിമല യുവതി പ്രവേശന പുനപരിശോധന ഹര്‍ജികളില്‍,  കക്ഷികൾ വാദങ്ങള്‍ അടുത്തമാസം 14ന് മുന്‍പ് എഴുതിനല്‍കണം എന്ന സുപ്രീം കോടതി നിര്‍ദേശവും.യെസ് ഓര്‍ നോ , ഇതില്‍ 

കൃത്യമായി ഉത്തരപറയാതെ, വരട്ടെ, സമയം ഉണ്ടല്ലോ,  നോക്കാം എന്ന് പറഞ്ഞ് വാദങ്ങള്‍ നിരത്തുകയാണ് സര്‍ക്കാരും നേതാക്കളും. ഈ ഒഴിഞ്ഞുമാറിയുളള നിലപാടുകള്‍ക്കിടയിലാണ് ഇടിത്തി പോലെ അടുത്ത വിഷയം.നവകേരള സര്‍വേ  ഹൈക്കോടതി റദ്ദാക്കി.സർവ്വേ നിയമവിരുദ്ധം എന്ന് പറഞ്ഞാണ് കോടതി നടപടി..മന്ത്രിസഭാ തീരുമാനപ്രകാരമാണ്, പദ്ധതികളെ കുറിച്ചുളള ജനങ്ങളുടെ അഭിപ്രായം അറിയാനാണ്, നാടിന്റെ പുരോഗതിക്കാണ് തുടങ്ങിയ വാദങ്ങള്‍ നിരത്തിയെങ്കിലും കോടതി ഒന്നും മുഖവിലയ്ക്ക് എടുത്തില്ല..എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് LDF പ്രകടനപ്ത്രികയ്ക്കായി വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം എന്ന വാദം മുഖവിലയ്ക്ക് എടുത്തു.ജനുവരി ഒന്നിന് ആരംഭിച്ച സര്‍വേ പുരോഗമിക്കുന്നതിനിടെയാണ് കനത്ത പ്രഹരം?സര്‍വേയുടം ഉദേശ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയല്ലേ?പ്രതിപക്ഷ വാദങ്ങള്‍ ശരിവയ്ക്കുന്നതാണോ കോടതി നടപടി? കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ഈ 20 കോടിക്ക് വിലയില്ലേ? ഇനിയുളള സര്‍ക്കാര്‍ നീക്കമെന്ത് ന്യായീകരണത്തിലൂടെ പ്രതിരോധമോ അതോ തുടര്‍ നിയമനടപടിയോ?

ENGLISH SUMMARY:

Kerala LDF government is facing numerous challenges as the election approaches, with the Supreme Court's directive on Sabarimala review petitions and the High Court's cancellation of the Navakerala Survey adding to their troubles. These setbacks raise questions about the government's intentions and the validity of their actions, especially concerning the allocation of funds for surveys amidst financial constraints.