പോറ്റിയേ കേറ്റിയേ എന്ന ട്രെന്‍ഡിങ് വരികളില്‍ ഇനി ചെറിയൊരു തിരുത്ത് വേണ്ടിവരും. പോറ്റിയെ ഇറക്കിയേ, എന്ന് മാറ്റിപ്പാടാം. ഇറക്കിയതാരപ്പാ എന്നു ചോദിച്ചാല്‍, എസ്‍ഐടിയാണേ എന്നു തന്നെ പറയേണ്ടിവരും. തൊണ്ടിമുതലും തെളിവും കുറ്റപത്രവുമില്ല. അന്വേഷണം സ്വാഹ. യഥാര്‍ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്താന്‍ പോകുന്നില്ല. പിടിക്കപ്പെട്ടവരാണെങ്കിലോ ശിക്ഷിക്കപ്പെടുകയുമില്ല. ഇത്രയും വലിയൊരു കേസിലെ ഒന്നാംപ്രതി, സ്വര്‍ണക്കൊള്ളയുടെ മുഖ്യസൂത്രധാരന് സ്വാഭാവിക ജാമ്യത്തില്‍ ഇറങ്ങാനാണെങ്കില്‍ പിന്നെ എന്ത് എസ്ഐടി, എന്ത് അന്വേഷണം.  ആ പേരും പറഞ്ഞ് നടക്കുന്നത് തന്നെ നാണക്കേടാണ്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍, പ്രതികളെ  പുറത്തിറക്കാനുള്ള ബോധപൂര്‍വമായ ശ്രമം എന്നല്ലാതെ മറ്റൊരു ഓപ്ഷന്‍ പോലും നല്‍കേണ്ടതില്ല.  എന്നാലും ഏതാണ്ടൊരു മൂന്നുനാല് മാസം  അന്വേഷിച്ചതല്ലേ. ഒന്നു രണ്ടു ചോദ്യം നമുക്ക് എസ്ഐടിയോട് ചോദിച്ചാല്‍ ഉത്തരമുണ്ടോ? സ്വര്‍ണം ആര് കൊണ്ടുപോയി ? . ഉത്തരം അറിയില്ല? കൊണ്ടുപോയത് എവിടെ ? അറിയില്ല, ഉരുക്കിയോ വിറ്റോ? ആര്‍ക്കറിയാം, ഇനി വേറേ ആരെങ്കിലും കുടുങ്ങാനുണ്ടോ? അയ്യപ്പനറിയാം, എന്ന് വിശ്വാസികള്‍ പറയും. എന്തൊരു പ്രഹസനമാണ് എസ്ഐടീ? പോറ്റിയേ ഇറക്കിയതോ? 

ENGLISH SUMMARY:

We'll have to tweak that trending lyric 'pottiyekettiye' to 'pottiye irakkiye'. And if you ask who released, we'll have to say it's the SIT. No recovered stolen goods, no evidence, no charge sheet. The investigation is a total loss. It's not going to reach the real culprits. And those caught won't be punished. If the main accused in such a big case, the mastermind behind the gold smuggling, is getting released on bail, then what's the point of the SIT, what's the point of the investigation?