ningal-parayu

കേരളത്തിന്റെ തലവരയും ഭാവിയും മാറ്റാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാറാത്തത് ഇനി മാറും. സംസ്ഥാനത്ത് ആദ്യമായി ബിജെപി പിടിച്ച കോര്‍പറേഷനില്‍ നിന്ന് ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി ഇത് പറയുന്നത് ഒന്നും കാണാതെയാകില്ല.  തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ചത് അത്ര ചെറിയ കാര്യമല്ലെന്നാണ് വിലയിരുത്തല്‍. അത് മോദി തന്നെ പറയുകയും ചെയ്തു.  ഒരുകാലത്ത് ഗുജറാത്തിലും ബിജെപി തോറ്റിരുന്നു. അഹമ്മദാബാദില്‍ തുടങ്ങിയ ജയം തിരുവനന്തപുരത്തും എത്തി. കേരള ജനത അല്‍പംകൂടി ചിന്തിക്കണം. ത്രിപുര മാറി, ബംഗാള്‍ മാറി. കേരളത്തില്‍ എന്താണ് അത് സംഭവിക്കാത്തത് എന്ന് ചോദിക്കുകയാണ് പ്രധാനമന്ത്രി. നരേന്ദ്രമോദി സ്വപ്നം കാണുന്ന മാറ്റം കേരളത്തിലുണ്ടാകുമോ?

ENGLISH SUMMARY:

Kerala Election 2024 is crucial for the state's future, according to Prime Minister Narendra Modi. He expressed confidence based on BJP's gains, suggesting a potential shift in Kerala's political landscape, similar to changes seen in Tripura and Bengal.