ഓപറേഷന്‍ ഗോള്‍ഡന്‍ ഷാഡോ. സ്വര്‍ണക്കൊള്ളയില്‍ ഇന്ന് നടന്ന റെയ്ഡിന് ഇ‍ഡി ഇട്ട പേരാണ്. പോറ്റിയുടെയും പത്മകുമാറിന്‍റെയുമടക്കം മുഴുവന്‍പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്. ചെന്നെ സ്മാര്‍ട് ക്രിയേഷന്‍സിന്‍റെയും ബെംഗളൂരുവില്‍ ഗോവര്‍ധന്റെ ജ്വല്ലറിയിലും അടക്കം 21 ഇടങ്ങളില്‍ ഇഡ‍ി സംഘമെത്തി.എന്നാല്‍ തന്ത്രിയെ തൊടാതെയാണ് ഇതുവരെയുള്ള  നീക്കങ്ങള്‍. സ്വര്‍ണക്കൊള്ളയുടെ മറവിലെ കള്ളപ്പണം വെളുപ്പിക്കലാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നത്. ചെന്നൈയിലും ബെംഗളൂരുവിലും വച്ച് സ്വര്‍ണപാളികളില്‍ നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തല്‍. എന്തായാലും ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള  എസ്ഐടി അന്വേഷണം ഒരുഭാഗത്ത് നടക്കുമ്പോഴുള്ള ഇഡിയുടെ വരവ് കൊണ്ട് ഗുണമുണ്ടോ എന്ന് ഒരുഭാഗത്ത് ചോദ്യമുയരുന്നു. സമീപകാല വരവുകളില്‍ ഇഡി ഇംപാക്ട് ഉണ്ടാക്കിയ കേസുകളെത്ര എന്ന കണക്കെടുത്താല്‍  ഈ സംശയം പ്രസക്തമാണ് താനും. എന്തായാലും ഇ.ഡിക്കൂട്ടില്‍ ആരൊക്കെ എന്നാണ് നമ്മുടെ ചോദ്യം.

ENGLISH SUMMARY:

Gold Smuggling Case: ED intensifies investigation with Operation Golden Shadow, conducting raids across 21 locations including residences of key suspects and businesses in Chennai and Bangalore. The focus is on unraveling money laundering activities associated with gold smuggling, raising questions about the impact of ED's involvement amidst ongoing SIT investigations.