ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയ നടപടി വിവാദത്തില്‍. തന്ത്രിക്കും യുഡിഎഫ് അംഗങ്ങളുണ്ടായിരുന്ന മുന്‍ ദേവസ്വം ബോര്‍ഡിനും കുരുക്കായത് ഇപ്പോള്‍ പുറത്തുവന്ന 2012ലെ ഒരു ഉത്തരവാണ്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും ദേവസ്വംസ്വത്തായി സൂക്ഷിക്കണം എന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് നിലനില്‍ക്കെ, പിന്നെങ്ങനെ വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്നാണ് ചോദ്യം. പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമായിരുന്നു അന്ന് ഭരണസമിതിയുടെ തലപ്പത്ത്. തന്ത്രസമുച്ചയം അനുശാസിക്കുന്നത് കൊടിമരത്തിന് മുകളിലുളള വാജിവാഹനം ലോഹമാണെങ്കില്‍ അത് തന്ത്രിക്കുള്ളതാണെന്ന് മറുവാദവുമുണ്ട്. വാജിവാഹനം യുഡിഎഫിനെ കുരുക്കുമോ എന്നുള്ളതാണ് ചോദ്യം.